കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും പാർട്ടി പ്രവർത്തകർ മർദ്ദിച്ചെന്ന് മകൾ ആശ ലോറൻസ് പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സഹോദരൻ അഡ്വ. എം.എൽ.സജീവൻ, സഹോദരീ ഭർത്താവ് ബോബൻ വർഗീസ് എന്നിവർ മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും മർദ്ദനത്തിൽ തനിക്ക് പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു.കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ആശ പരാതി നൽകിയത് .