കൊച്ചി : ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആശകൾ ആയിരത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ആശകൾ ആയിരത്തിന്റെ ചിത്രീകരണം തുടങ്ങി.
ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധായകൻ. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ്.
ആശകൾ ആയിരം ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നത്.






