കാസർകോട് : തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍.അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32) ആണ് അറസ്‌റ്റിലായത്.പടന്നക്കാട് നിന്നുമാണ് ഇയാളെ അസം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിൽ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. നാല് മാസം മുൻപാണ് ഇയാൾ കാസർകോട് എത്തിയത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്.