ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പ്രത്യേക ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജില്ല മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ, ആയുർവേദം തുടങ്ങിയ വിഭാഗക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
കായംകുളത്തെ മലയൻ കനാലു പോലുള്ള ചില കനാലുകൾ കരകവിഞ്ഞൊഴുകിയിട്ടുണ്ട്. ഇവിടെ വെള്ളം ഒഴിഞ്ഞു പോകാനുള്ള നടപടികൾ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൻ ആരംഭിച്ചു കഴിഞ്ഞു.
മഴക്കെടുതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.എൽ.എമാർ പങ്കെടുത്തുകൊണ്ട് വെള്ളിയാഴ്ച യോഗം ചേരും.