ആലപ്പുഴ: ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം അതിനെ സങ്കീർണമാക്കുകയല്ല ആചാര്യൻമാർ ചെയ്യേണ്ടതെന്ന് സി എ ഹരിശങ്കർ റാന്നി അഭിപ്രായപ്പെട്ടു. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
ഭാഗവതത്തിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടാകാം. ഉണ്ടാകുകയും വേണം. ഭാഗവതത്തിൻ്റെ വിവിധ അധ്യായങ്ങളെ പലവിധത്തിൽ പലരും വ്യാഖ്യാനം ചെയ്തിട്ടുമുണ്ടാകാം. ആചാര്യന്മാർ ആണേലും അവർ പറയുന്നതിലെ നെല്ലും പതിരും തിരിച്ചറിയാൻ ഭക്തർക്കു കഴിയണം. ഒറ്റ ദിവസം കൊണ്ട് ഭാഗവതം പഠിക്കാൻ കഴിയും എന്നാരും കരുതരുത്. മനശ്ശുദ്ധിയാണ് എല്ലാത്തിനും അടിസ്ഥാനം. അത് ഭാഗവതം നേടിത്തരും.
വികലമായ ചിന്തകൾ ഒഴിവാക്കണം. കലിയുഗത്തിലെ ദോഷങ്ങൾ അകറ്റാൻ ഭഗവദ് കീർത്തനങ്ങൾ കൊണ്ടേ സാധിക്കൂ. പ്രതിസന്ധികൾ വരുമ്പോൾ യുക്തി പൂർവം വിശകലനം ചെയ്യാൻ കഴിയണം. ഭഗവദ് കീർത്തനം ദുഷ്ചിന്തകൾ നശിപ്പിക്കാൻ കഴിയും – അദ്ദേഹം പറഞ്ഞു.