Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീഗോശാലകൃഷ്ണ ജലോത്സവം...

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ കമ്മറ്റി രൂപീകരിച്ചു

തിരുവല്ല : ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ അറുപതാമത് ശ്രീഗോശാലകൃഷ്ണ ജലോത്സവം 2024 സെപ്റ്റംബർ -20 ന് പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ നടക്കും. ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽന്റെ അദ്ധ്യക്ഷതയിൽ പാണ്ടനാട് ആലേലിൽ കൂടിയ യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാനായി പാണ്ടനാട് ലക്ഷ്മി വിലാസത്തിൽ വി. വിമൽകുമാറിനേയും ജനറൽ കൺവീനറായി മഴുക്കീർ ആനക്കുഴിയിൽ വി ആർ മുരളീധരൻ പിള്ളയേയും തിരഞ്ഞെടുത്തു .

വൈസ് ചെയർമാൻ – ശശികുമാർ. N,ഫിനാൻസ് – K. K ജയരാമൻ, പബ്ലിസിറ്റി – അനിൽ S ആര്യാസദനം,റേസ് കമ്മറ്റി – സതീഷ് ബാബു, ഘോഷയാത്ര – സന്തോഷ്‌ മാലിയിൽ, സ്റ്റേജ് & ഡെക്കറേഷൻ – അജിത് കുമാർ എന്നിവരടങ്ങുന്ന വിവിധ സബ് കമ്മിറ്റിയും തെരഞ്ഞെടുത്തു.ആഗസ്റ്റ് -11 ഞായറാഴ്ച 3.00 മണിയ്ക്ക് പൊതുയോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ, ട്രഷറാർ K. K ജയരാമൻ, തിരുവൻവണ്ടൂർ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ്‌ മാലിയിൽ എന്നിവരും വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

​കാര്യവിജയത്തിന് ഭഗവതി സേവ ; മാളികപ്പുറത്തെ പൂജാവിധികൾ വിശദീകരിച്ച് മേൽശാന്തി

ശബരിമല: കാര്യവിജയത്തിന് ഉത്തമമായ ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാടെന്ന് മേൽശാന്തി മനു നമ്പൂതിരി. ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ചും പ്രധാന വഴിപാടുകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്ന ഈ പൂജ, ദിവസവും ദീപാരാധനയ്ക്ക് ശേഷം...

വകുപ്പ് വിഭജനം നീളുന്നു ; തർക്കം ഫിഷറീസിൽ

തിരുവനന്തപുരം : സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല.ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാന തർക്കം .ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ.ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്നാണ് ലീഗിന്റെ...
- Advertisment -

Most Popular

- Advertisement -