ഇരവിപേരൂർ: ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന് കരുതിയ പല മാരക രോഗങ്ങളും തിരികെ എത്തുന്നതും ഇത്തരം മാരക വൈറസുകളെ ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിൽ സർക്കാര് പരാജയപ്പെട്ടതിന്റെ തെളിവാണ് നിപ്പ അടക്കമുള്ള മാരകരോഗങ്ങൾ തിരികെ വന്നിരിക്കുന്നതെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ പറഞ്ഞു. വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നവരുടെ മണ്ഡലം കൺവെൻഷൻ ഇരവിപേരൂരിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എബി പ്രയ്യാറ്റുമണ്ണിന്റെ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ടപിള്ള, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനീഷ് വി ചെറിയാൻ കുറ്റിയിൽ, ജില്ലാ ജനറൽ സെക്രട്ടറി സാബു കുന്നുംപുറത്ത്, ബ്ലോക്ക് മെമ്പർ എൽസ തോമസ്, എസ് കെ പ്രദീപ് കുമാർ റ്റോജി കൈപ്പശ്ശേരിൽ, വിവിധ പാർട്ടിയിൽ നിന്ന് രാജിവച്ചു വന്ന നേതാക്കന്മാരായബിജു തേക്കാനശ്ശേരി,പ്രേം സാഗർ,രഞ്ജി തോമസ്,അനീഷ് തോമസ്,ഫെന്നി ജെയിംസ് എന്നിവർ പ്രസംഗിച്ചു