ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു.രണ്ടും പരിശോധിച്ച ശേഷമാണ് കരിമ്പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.