Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യത്തൊഴിലാളികൾക്ക്  വള്ളങ്ങൾ...

മത്സ്യത്തൊഴിലാളികൾക്ക്  വള്ളങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ : മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനുള്ള അടിസ്ഥാന  സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത്  മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന ഫൈബർ റീ – എൻഫോഴ്സ്ഡ് വള്ളങ്ങളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ചെല്ലാനം കമ്പനിപ്പടി ജോൺ ഇൻഡസ്ട്രീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി.

ആദ്യ ഘട്ടമായി അഞ്ച് എഫ്ആർപി വള്ളങ്ങളുടെ വിതരണമാണ് നടന്നത്. 11 വള്ളങ്ങൾ കൂടി ഉടൻ വിതരണം ചെയ്യും. മത്സ്യബന്ധനത്തിനായി എഫ്ആർപി കട്ട മരം അഥവാ ചെറിയ തടി വള്ളം നൽകൽ എന്ന ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

75 ശതമാനം തുകയായ 37,500 രൂപ ജില്ലാ പഞ്ചയത്ത് വികസന ഫണ്ടും 25 ശതമാനം തുകയായ 12,500 രൂപ ഗുണഭോക്തൃ വിഹിതവും ചേർത്ത് 50,000 രൂപയുടെ വള്ളമാണ് നൽകുന്നത്. 16 ഗുണഭോക്താക്കൾക്കായി ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും  ആറ് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ എട്ട് ലക്ഷം രൂപയുടെ പദ്ധതിയാണ്  നടപ്പിലാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവലോകത്ത് വിശുദ്ധ മൂറോൻ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ മാർച്ച് 27ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശുദ്ധ മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ പൗരസ്ത്യകാതോലിക്കായും...

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...
- Advertisment -

Most Popular

- Advertisement -