തിരുവനന്തപുരം : ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി. മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ട വിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.
രാവിലെ 7.30-ഓടെ ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്.ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു.വിമാനത്തിൽ സുരക്ഷാവിഭാഗം പരിശോധന നടത്തി. 135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.