തിരുവനന്തപുരം : പത്തനംതിട്ടയ്ക്ക് ശേഷം തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി.ഇമെയില്‍ വഴി ഉച്ചയോടെയാണ് ബോംബ് ഭീഷണി മുഴക്കി അജ്ഞാത സന്ദേശമെത്തിയത്.തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു പരിശോധന തുടങ്ങി. ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു.
