തിരുവല്ല : ജില്ലാ പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് കഴിഞ്ഞദിവസം തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച്ച രാത്രി 10.15 ന് 13 ഗ്രാം കഞ്ചാവുമായി തിരുവല്ല വള്ളംകുളം നന്നൂർ കാരുവള്ളി എച്ച് എസ്സിന് സമീപം കുഴിക്കാല തടത്തിൽ വീട്ടിൽ സുരേഷ്(50) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ വെള്ള പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ എസ് ഐ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ തുടർനടപടികൾ ചെയ്തു. എസ് സി പി ഓ ഷാനവാസും നടപടികളിൽ പങ്കാളിയായി.
പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിന് സമീപത്തു നിന്നും ബുധനാഴ്ച്ച രാത്രി 9.30 ന് ബീഹാർ ഗയ ജില്ലയിൽ രഗനിയ എന്ന സ്ഥലത്ത് ജഗത് യാദവ് മകൻ മുന കുമാർ(20) കഞ്ചാവുമായി പിടിയിലായി. ഇയാളിൽ നിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ 5 ഗ്രാം കഞ്ചാവ് ജില്ലാ ഡാൻസാഫ് ടീമും പത്തനംതിട്ട പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. പത്തനംതിട്ട എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ അഷർ മാത്യു, ഹരിദാസ് എന്നിവർ പോലീസ് നടപടികളിൽ പങ്കെടുത്തു.