Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാടിനെ ആവേശത്തിലാക്കി...

പാലക്കാടിനെ ആവേശത്തിലാക്കി മോദിയുടെ റോഡ്ഷോ

പാലക്കാട് : പാലക്കാടിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.നഗരത്തിന്റെ ചൂട് വകവയ്‌ക്കാതെ ജനങ്ങളിൽ ആവേശം തീർത്ത് അഞ്ചുവിളക്കു മുതൽ ഹെഡ്പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ,പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, മലപ്പുറം സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം, പൊന്നാനി സ്ഥാനാർത്ഥി അബ്ദുൾ സലാം തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ 6 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസെടുത്തു

എറണാകുളം : വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആറ് സ​ഹപാഠികളെയും രണ്ട് അദ്ധ്യാപകരെയും പ്രതി ചേർത്തു പൊലീസ് കേസെടുത്തു . കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ്‌ കേസെടുത്തത്.കുറ്റക്കാരെ സംരക്ഷിച്ചെന്നും ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനിക്ക് മാനിസക...

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി .ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ഉഭയകക്ഷി ചർച്ചയിൽ ഇരട്ട നികുതി...
- Advertisment -

Most Popular

- Advertisement -