പത്തനംതിട്ട : ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്അപകടം. ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ.
അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.ഇടി
ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്.






