കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംങ് അടർന്ന് വീണ് അപകടം. അപകടത്തിൽ പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് കുമാറിന് (47) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിന്റെ ഒപിയിൽ ആശാ സുരേഷിനൊപ്പം പരിശോധനയ്ക്കായി എത്തിയതായിരുന്നു സനീഷ് കുമാർ. ഈ സമയത്താണ് പാരപ്പെറ്റിന്റെ സീലിംങിലെ ഒരു ഭാഗം അടർന്നു സനീഷിന്റെ ദേഹത്തേയ്ക്ക് വീണത്. പരിക്കേറ്റ സനീഷിന് പ്രഥമിക ശുശ്രൂഷ നൽകി മടക്കി അയച്ചു.