തിരുവല്ല : നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അപ്പർ കുട്ടനാട് മേഖലയിലെത്തി. ചാത്തങ്കരി പാടശേഖരം, ചാത്തങ്കരി- മേപ്രാൽ തോട് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കേന്ദ്ര കൃഷി ജോയിന്റ് സെകട്ടറി എസ്. രുക്മിണിയുടെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ എ.എൻ.മെഷ്റാം, ഹൈദരാബാദ് ഐസിഎആറിൽ നിന്നുള്ള സീനിയർ ശാസ്ത്രജ്ഞ ദിവ്യ ബാലകൃഷ്ണൻ, ശാസ്ത്രജ്ഞരായ വി.മാനസ, എസ്.വിജയകുമാർ, ആർ. ഗോപിനാഥ്, എസ്.ജി.പവാർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
ഒക്ടോബർ 10 ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസ്ഥാനത്ത് സന്ദർശനം നടത്തും. ഇതിനു മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. സംസ്ഥാനത്തെ നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സംയുക്ത കർഷക വേദി രക്ഷാധികാരി കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം സന്ദർശിച്ചത്.
കർഷക മോർച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജി രാഘവൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർലി സക്കറിയ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വിജയകുമാർ മണിപ്പുഴ, പി.ഉണ്ണികൃഷ്ണൻ, സാം ഈപ്പൻ, ഹരികൃഷ്ണൻ എസ്.പിള്ള, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.