ആലപ്പുഴ : വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ പരിധിയില്‍പ്പെട്ട പതിമൂന്നാം വാര്‍ഡിലെ കര്‍ഷകനായ കേശവീയത്തില്‍ സജീവ് കുമാറിന്റെ ചെണ്ടുമല്ലി കൃഷിയാണ് വിളവെടുത്തത്.
പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം.ജി. നായര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ജനാര്‍ദ്ധനന്‍, പഞ്ചായത്തംഗങ്ങളായ വിനീഷ്, അജിത്ത്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കൃഷി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു