Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiമിഹിർ അഹമ്മദിന്റെ...

മിഹിർ അഹമ്മദിന്റെ ആത്മഹത്യ : റാഗിംഗ് അല്ല കാരണമെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി : ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്‌ക്ക് കാരണം സ്കൂളിലെ റാഗിംഗ് അല്ലെന്ന് പോലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം കുടുംബ പ്രശ്നമാണെന്നുമാണ് പുത്തുൻകുരിശ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത് .ആലുവ റൂറല്‍ എസ്.പിക്കാണ് റിപ്പോർട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ജനുവരി 15 നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിർ അഹമ്മദ് തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സ്‌കൂളില്‍നിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് ആത്മഹത്യക്ക് കാരണമെന്നാണ് മിഹിറിന്റെ അമ്മയുടെ ആരോപണം. മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു .ഇതിന് ശേഷമാണ് മിഹിറിന്റെ മാതാവ് സ്കൂളിനെതിരെ റാ​ഗിം​ഗ് ആരോപിച്ച് പരാതി നൽകിയത്. മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ : അയൽവാസിയായ 20കാരൻ പിടിയിൽ

തൃശ്ശൂർ : തൃശൂർ മാളയിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.വീടിന് സമീപത്തെ പാടശേഖരത്തിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ...

അടൂർ ലൈഫ് ലൈനിൽ ചർമരോഗ വിഭാഗം ഉദ്ഘാടനം

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ചർമ്മ - സൗന്ദര്യ  രോഗങ്ങളും ചികിത്സകളും എന്ന സംവിധാനത്തോടെ  ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ  ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ...
- Advertisment -

Most Popular

- Advertisement -