കൊച്ചി : ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി തള്ളി. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കാത്തത് എന്തെന്ന ചോദ്യം കോടതി ഉന്നയിച്ചു.തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.ഈ മാസം 16 നായിരുന്നു ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.