Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതെരുവുനായയുടെ കടിയേറ്റ്...

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തെരുവുനായയുടെ കടിയേറ്റ്  കുട്ടി മരിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ വീട് സന്ദർശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജ ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരം പറമ്പത്ത് വീട്ടിൽ ദീപു – രാധിക ദമ്പതികളുടെ മകൻ ഒമ്പതു വയസ്സുകാരൻ ദേവനാരായണൻ ആണ് മരിച്ചത്.

കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട്  മാതാപിതാക്കളുടെ പരാതി കമ്മിഷൻ അംഗം വിശദമായി കേട്ടു. ഹരിപ്പാട്  മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തായ പള്ളിപ്പാടും തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

ആലപ്പുഴ ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സോഷ്യൽ വർക്കർ ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് കമ്മിഷൻ അംഗം എത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ ബാധ്യസ്ഥർ : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. നാളുകളായി നടന്നുവന്ന കേസിന്റെ അന്തിമ തീർപ്പ്...

ഭാരതീയ കിസാൻ സംഘ് കർഷക നവോദ്ധാന യാത്ര : സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ...
- Advertisment -

Most Popular

- Advertisement -