തിരുവനന്തപുരം : പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി താഴെ വീണ് തലയടിച്ചു മരിച്ചു.പാറശ്ശാല പരശുവക്കലില്‍ രജിന്‍ – ധന്യ ദമ്പതികളുടെ മകനായ ഇമാനാണ്(4) മരിച്ചത്.കുട്ടിയെ എടുത്ത് നഴ്സറിയിൽ പോകാനിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെ വീണു .കയ്യിലിരുന്ന കുട്ടിയും തലയടിച്ചു വീണു . ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.