Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടികളെ  ലക്ഷ്യബോധമുള്ള...

കുട്ടികളെ  ലക്ഷ്യബോധമുള്ള നല്ല പൗരന്മാരാക്കി വളർത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ: പുതിയ കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കി കുട്ടികളെ ലക്ഷ്യബോധമുള്ള നല്ല പൗരന്മാരാക്കി വളർത്തിയെടുക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ബീച്ചിന് സമീപമുള്ള ശിശുവികാസ് ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെയും മാതാപിതാക്കളുടെയും അമിത മൊബൈൽഫോൺ ഉപയോഗം കുടുംബ ബന്ധങ്ങളിൽ അപചയങ്ങൾ ഉണ്ടാക്കുന്നു. ഈ രീതിക്ക് മാറ്റം വരണമെന്നും കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇവരെ പങ്കാളികളാക്കണം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ക്യാമ്പിലെത്തിയ കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ ഭാവിസ്വപ്നങ്ങൾ ആരാഞ്ഞ ശേഷമാണ് കലക്ടർ വേദി വിട്ടത്.  രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ നാടക പഠനം, ചിത്രരചന, ബാലാവകാശങ്ങൾ പ്രതിപാദിക്കുന്ന ക്ലാസ്, വിവിധ കലാപരിപാടികൾ  തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചു മുതൽ പത്താംക്ലാസ് വരെയുളള 40 വിദ്യാഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

മേയ് 22ന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപനസമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 20-07-2025 Samrudhi SM-12

1st Prize Rs.1,00,00,000/- MR 184440 2nd Prize Rs.25,00,000/- MX 376272 3rd Prize Rs.5,00,000/- MT 770687 4th Prize Rs.5,000/- 0292 0331 0661 0759 1048 1253 1508 1966 2529 3350...

ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം : അർധരാത്രി മുതൽ അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് പലയിടത്തും യാത്രക്കാർ വലഞ്ഞു....
- Advertisment -

Most Popular

- Advertisement -