Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsചൂരൽമല: കോടതി...

ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം : ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ.

ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുപ്പത്തിയെട്ട് ഏജൻസികൾ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്പോൺസർഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ദുരന്തപ്രദേശം നേരിട്ട് സന്ദർശിച്ച് ജനങ്ങളുടെ താല്പര്യവും ആശങ്കകളും മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. പ്രദേശത്തെ പരമാവധി ജനങ്ങളെ ഒരുമിച്ചു താമസിപ്പിക്കുക, അവിടെ അവർക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കുക എന്ന പുനരധിവാസ ആശയമാണ് സർക്കാർ മുന്നോട്ടുവച്ചത്. ടൗൺഷിപ്പിൽ താമസിക്കാൻ താല്പര്യമില്ലാത്തവർക്ക് നിലവിലെ നടപടികൾ അനുസരിച്ചുള്ള പുനരധിവാസം ഉറപ്പാക്കും. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കും. സബ് കലക്ടറുടെ ആഭിമുഖ്യത്തിൽ ജനുവരി മുതൽ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.മന്ത്രി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനറല്‍ ആശുപത്രിയില്‍ മോക്ക് ഡ്രില്‍ നടത്തി

ആലപ്പുഴ : ജില്ല പോലീസും ആലപ്പുഴ ജനറല്‍ ആശുപത്രിയും ചേര്‍ന്ന് ആശുപത്രിയില്‍ മോക്ഡ്രില്‍ നടത്തി. ആശുപത്രികളില്‍ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി എന്തൊക്കെ ചെയ്യാനാകും എന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച കോഡ് ഗ്രേ...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി. ഇന്ന് പുലർച്ചെ 3 മണിയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറിയത്. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ ആക്രമണം...
- Advertisment -

Most Popular

- Advertisement -