തിരുവനന്തപുരം : സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു.’ ചേർത്ത് അഭിസംബോധന ചെയ്യണമെന്ന് സർക്കുലർ. ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലറിലാണ് നിർദേശം .പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുമ്പോൾ ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം.
