Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ എണ്ണ...

റഷ്യൻ എണ്ണ വാങ്ങിയാൽ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകി.അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിങിന് വരാൻ സാധ്യതയുണ്ട് .ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ ബില്ല് പ്രേരിപ്പിക്കുമെന്നാണ് അമേരിക്ക കരുതുന്നത് .

അതേസമയം ,66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള പ്രമേയത്തിൽ ട്രംപ് ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട 31 സ്ഥാപനങ്ങളിൽ നിന്നും ബന്ധമില്ലാത്ത 35 സംഘടനകളിൽ നിന്നുമാണ് അമേരിക്ക പിന്മാറുന്നത്. അമേരിക്കൻ ദേശീയ താല്പര്യങ്ങൾക്കും സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരെയും കുറ്റവിമുക്തരാക്കി

കാസർകോട്‌ : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരെയും കാസർ‌കോട് ജില്ലാ സെഷൻസ് കോടതികുറ്റവിമുക്തരാക്കി .കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ...

സുവർണക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു : മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

ന്യൂഡൽഹി : അമൃത്സറിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമസേന തകർത്തു. മേജര്‍ ജനറല്‍ കാര്‍ത്തിക് സി....
- Advertisment -

Most Popular

- Advertisement -