Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsനൂതന സാങ്കേതികവിദ്യ...

നൂതന സാങ്കേതികവിദ്യ  ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍

പന്തളം: നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തളം മങ്ങാരം യുപി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡിജിറ്റല്‍ വിദ്യാഭ്യാസവും നിര്‍മിത ബുദ്ധിയും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനാണ് എല്‍ പി, യുപി കുട്ടികള്‍ക്ക് ‘ഡിജിറ്റല്‍ സ്‌ക്വയര്‍’, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ‘എറൈസ് ‘പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്നവരെ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുമായി മത്സരിക്കാന്‍ പ്രാപ്തരാക്കണം. ഇതിനായി നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കണം.

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്  നൂറുദിന കര്‍മ്മ പരിപാടിയില്‍  സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സി വി ശാന്തകുമാര്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം ആര്‍ കൃഷ്ണകുമാരി, ഉപാധ്യക്ഷന്‍ കെ മണിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാദേശിക അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച്  കൈനകരി ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 19 ന് പ്രാദേശിക അവധി അനുവദിച്ച്...

കേരളം നാളെ വിധിയെഴുതും : ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം : സംസ്ഥാനം  നാളെ വിധിയെഴുതാനിരിക്കെ, വോട്ടര്‍മാരുടെ മനസ്സ് നേരിട്ട് കണ്ട് അവസാനവട്ട അഭ്യർത്ഥനയിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ മൂന്നാഴ്ച പിന്നിട്ട് ഇന്ന് നിശബ്ദ പ്രചാരണ ദിനം. ഇന്ന് പരമാവധി വോട്ടര്‍മാരെ...
- Advertisment -

Most Popular

- Advertisement -