തിരുവനന്തപുരം : വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലോക്‌നാഥ്(14) എന്ന കുട്ടിയെയാണ് രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ അമ്മ കണ്ടെത്തിയത് .കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവും ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.