തിരുവല്ല : തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വർണക്കൂടാരം പരിപാടി മന്നൻകരച്ചിറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മന്നൻകരച്ചിറ ഗവ. യു പി സ്കൂളിൽ നടന്നു. ലൈബ്രറി ബാലവേദിയാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചത് . കണിയാന്തറ നാരായണപിള്ള മോഹനകുമാർ, രമേശ് പ്രണവം എന്നിവർ പരിശീലകനായി . മലയാളം അക്ഷരമാല, പര്യായപദങ്ങൾ, കടങ്കഥകൾ, പാട്ടുകൾ, ചിത്രങ്ങളിലൂടെയുള്ള അക്ഷരാഭ്യാസം തുടങ്ങിയവ കുട്ടികൾക്കുവേണ്ടി അവതരിപ്പിച്ചു.
കല്യാണി കെ ആർ മികച്ച പ്രകടനം കാഴ്ചവച്ചു.നഗരസഭാഗം വിജയൻ തലവന,സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം സുമാദേവി , ഹെഡ്മിസ്ട്രസ് ബിന്ദു കെ ബേബി, മറ്റ് അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ സംബന്ധിച്ചു.






