കണ്ണൂർ:കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു എൽഡിഎഫിന്റെ പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ.കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടിൽ ആണ് ആൾമാറാട്ടം നടന്നെന്ന പരാതി ഉയർന്നത്. കെ കമലാക്ഷി എന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം.ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ.വിജയനാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.