Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രൊഫ. ജി...

പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം കവിയൂർ ശിവപ്രസാദിന്

തിരുവല്ല : പ്രൊഫ. ജി രാജശേഖരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം  പ്രൊഫ. കവിയൂർ ശിവപ്രസാദിന് സമ്മാനിക്കും.  തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനുവരി 2 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. എ.ജി ഒലീന നിർവഹിക്കും.  20000 രൂപയും ശിലാഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

കവി പ്രഭാവർമയെ ചടങ്ങിൽ ആദരിക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണങ്ങളും കവിതാ പാരായണവും നടക്കും. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. റാണി ആര്‍ നായർ, ജോ. സെക്രട്ടറി എ ഗോകുലേന്ദ്രൻ, പ്രൊഫ. കെ വി സുരേന്ദ്രനാഥ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രം വക വസ്തുവിൽ  പ്രവർത്തിച്ച സിനിമാ തീയേറ്റർ ജപ്തി ചെയ്തു

തിരുവല്ല : കാവുംഭാഗം  ആനന്ദേശ്വരം  ശിവക്ഷേത്രം വക വസ്തുവിൽ അനധികൃതമായി പ്രവർത്തിച്ച  ജേക്കബ്സ് തീയേറ്റർ തിരുവല്ല മുനസിഫ് കോടതി ജപ്തി ചെയ്തു.നിലവിൽ  തിയേറ്റർ സ്ഥിതിചെയ്യുന്ന 35 സെൻ്റ് വസ്തുവിൻ്റെ അവകാശം സംബന്ധിച്ച് ദേവസ്വം ...

പാചകവാതക വിലയില്‍ വര്‍ധനവ് : വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ചു

കൊച്ചി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്  ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ...
- Advertisment -

Most Popular

- Advertisement -