ന്യൂഡൽഹി : സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിനെ എതിര്‍ക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുവഹാത്തിയിലെ പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം.
നുഴഞ്ഞുകയറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, പ്രതിപക്ഷം രാജ്യവിരുദ്ധ അജണ്ടകളാണ് സ്വീകരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി പോലും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ സംരക്ഷിക്കുന്നത് വനങ്ങളും ഭൂമിയും കൈയേറാന്‍ വഴിതുറക്കുമെന്നും ഇത് തദ്ദേശീയ സമൂഹങ്ങള്‍ക്ക് ഭീഷണിയാണെന്നും മോദി മുന്നറിയിപ്പ് നല്‍കി.
അസമിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വികസനമായിരുന്നില്ല പ്രധാനമെന്നും വെറും വോട്ട് ബാങ്ക് മാത്രം മതിയായിരുന്നു. അസമിന്റെയോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയോ വികസനം ഒരിക്കലും കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് വരുത്തിവെച്ച ഈ തെറ്റുകളാണ് ബിജെപി സര്‍ക്കാര്‍ തിരുത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി






