തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനമായി.വിജയദശമി ദിനമായ ഇന്ന് ക്ഷേത്രത്തിൽ അമ്മമാരുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമജപം, ദേവസ്തുതി പാരായണം എന്നിവ നടന്നു.ശേഷം സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യഗോപാല മന്ത്രാർച്ചന, ദീപാരാധന എന്നിവ നടന്നു.പൂജയെടുപ്പിന് ശേഷം വിദ്യാരംഭം നടന്നു.