ചങ്ങനാശ്ശേരി : ഇലക്ഷന്റെ പെരുമാറ്റ ചട്ടങ്ങളിൽ പെട്ടു താമസം നേരിട്ട ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണം ത്വരിതഗതിയിൽ ആക്കുവാൻ എംഎൽഎ അഡ്വ. ജോബ് മൈക്കിളിൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു. കെ എസ് ആർ ടി സി സി.എം.ഡി പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് നേരിട്ട് എത്തിയാണ് സ്ഥലം സന്ദർശനം നടത്തിയത്.
ഭരണാനുമതി കിട്ടിയ പ്രവർത്തിയിലെ എസ്റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാൻ എം.എൽ.എ. പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുൻസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ്, KSRTC ജനറൽ മാനേജർ ജോഷ്വ,ആർക്കിടെക്ട് സൂര്യ നാരായൺ , PWD അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മഞ്ചുള, അസിസ്റ്റൻറ് എഞ്ചിനീയർ രാജി , ഓവർസിയർ പ്രമോദ് ,ഡിറ്റിഒ അനിൽ കുമാർ, എ റ്റി ഒ രമേശ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപറമ്പിൽ, ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയർ സംബന്ധിച്ചു.