ന്യൂഡൽഹി : ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്തില്‍ ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിൽ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭ പാത 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.
2029 ഓടെ സബര്‍മതി (അഹമ്മദാബാദ്) മുതല്‍ മുംബൈ വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലേക്ക് 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് പാത പിന്നിടുമെന്നത് ഒരു സുപ്രധാന നേട്ടമാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഭാരതം ഒരുങ്ങുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ട്രെയിന്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സങ്കീര്‍ണമായിരുന്നുവെന്നും നിരവധി ഡിസൈന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിലധികം നൂതനാശയങ്ങളിലൂടെ അവ പരിഹരിക്കാന്‍ ഭാരത റെയില്‍വേയ്‌ക്ക് കഴിഞ്ഞെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.






