Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsതമിഴ് ബാലികയെ...

തമിഴ് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ  രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

പത്തനംതിട്ട : അഞ്ച് വയസുകാരി തമിഴ് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ മാസം ഏഴിന് പത്തനംതിട്ട അഡീഷണൽ ഒന്നാംക്ലാസ് പോക്സോ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.

2021 ഏപ്രിൽ 5 ന് ആണ്  സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം കുമ്പഴയിൽ നടന്നത്. കുട്ടിയെ രണ്ടാനച്ഛനായ അലക്സിനെ ഏൽപ്പിച്ച് സമീപത്തെ വീട്ടിൽ അടുക്കള ജോലിക്ക് പോയ മാതാവ് കനക 2.30 ഓടെ മടങ്ങിയെത്തിയപ്പോൾ കുട്ടിയെ ചലനമറ്റ നിലയിൽ കാണുകയായിരുന്നു. വിവരം തിരക്കിയപ്പോൾ അലക്സ് കനകയേയും മർദ്ദിച്ചു.

തുടർന്ന് കനക സമീപവാസികളെ വിവരമറിയിക്കുകയും നാട്ടുകാർ കുട്ടിയെ ജനറൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുഞ്ഞിൻ്റെ കഴുത്തിലും ശരീരത്തിലും മൂർഛയുള്ള ആയുധം കൊണ്ട് വരഞ്ഞതുപോലെയുള്ള മുറിപ്പാടുകൾ ഉണ്ടായിരുന്നു. രഹസ്യ ഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും കണ്ടെത്തി. തമിഴ്നാട് രാജപാളയം സ്വദേശികളാണ് അലക്സും കനകയും

കൊലപാതകത്തിന് നാല് മാസം മുൻപ് കനക ഇയാൾക്കൊപ്പം ഒളിച്ചോടി കുമ്പഴ കുലശേഖരപ്പേട്ടയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ഒഴിവാക്കാനായാണ് പ്രതി ഈ ക്രൂര കൃത്യം ചെയ്തത്.  അലക്സ് കുട്ടിയെ പതിവായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാവ് കനക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പ്രതിയെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസിനെ കണ്ടപ്പോൾ ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റിയത്. ഈ സമയം മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിച്ച പ്രതി പോലീസ് ജീപ്പിൻ്റെ ഗ്ലാസ് അടിച്ച് ഉടക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത ദിവസം രാത്രി 12 മണിയോടെ പ്രാഥമിക ആവശ്യത്തിനായി സ്റ്റേഷന് പുറത്തേക്ക് ഇറക്കുന്നതിനിടെ പ്രതി കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം രാവിലെ കുലശേഖരപ്പട്ടയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിചാരണയ്ക്കിടെ ഇയാൾ കോടതി വളപ്പിൽ വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെ നീർക്കെട്ട് ലൈംഗിക പീഡനം മൂലമാണെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തലക്കും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമായത്. കത്തി, സ്പൂൺ എന്നിവ ഉപയൊധിച്ച് കുട്ടിയെ മുറിവേൽപ്പിച്ചിരുന്നു. 60 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ നവീൻ ഈശോ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ ഭൂചലനം : റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തി

ന്യൂഡൽഹി : ഡൽഹിയിൽ പുലര്‍ച്ചെ 5.30 ന് ഭൂചലനം അനുഭവപ്പെട്ടു .റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിൽ പലഭാഗത്തും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ അഞ്ച്...

ഇന്‍ഡിഗോ പ്രതിസന്ധി : നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചു വിട്ടു

ന്യൂഡൽഹി : ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി...
- Advertisment -

Most Popular

- Advertisement -