ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്‌ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ എട്ടിന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. മുന്‍ രാജ്യസഭാംഗം കൂടിയായ മിഥുൻ ചക്രവർത്തിയെ ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു.