കോഴഞ്ചേരി:തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ കിരക്കേറിയ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് 10 ദിവസം പിന്നിടുന്നു. ലൈറ്റുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെ
വാഹനാപകടങ്ങളും ഗതാഗത കുരുക്കും തുടർക്കഥയായപ്പോഴാണ് അധികൃതർ ഇവിടെ സിഗ്നൽ വിളക്കുകൾ സ്ഥാപിച്ചത്. അപകടങ്ങളെ തുടർന്ന് ഇവിടെ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. അപകടങ്ങൾ ഇല്ലാതാക്കുന്നതിന് സിഗ്നൽ വിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ ഇവിടെ 2017 ൽ നിരാഹാര സമരം നടത്തിയിരുന്നു.
തുടർന്ന് എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച് 2018 മാർച്ചിൽ പൊതുമരാമത്ത് പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. കെൽട്രോണിനെയാണ് പരിപാലന ചുമതല ഏൽപ്പിച്ചിരുന്നത്.ലൈറ്റുകൾ വഴികാട്ടിയായതോടെ ഗതാഗത തടസങ്ങളും അപകടങ്ങളും ഇല്ലാതായി.
എന്നാൽ സിഗ്നൽ തെറ്റിച്ചുള്ള ഗതാഗത ലംഘനം ഇവിടെ പതിവുകാഴ്ചയാണ്.
നാരങ്ങാനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം റോഡിലേക്ക് പ്രവേശനം ഇല്ലെങ്കിലും വാഹനങ്ങൾ നിയമം തെറ്റിച്ച് ഇതു വഴി പായുന്നത് ഇപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. ഇതിനെതിരെ ഇതുവരെ നടപടികളായിട്ടില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ഈടാക്കാൻ പൊലീസും ശ്രമിക്കുന്നില്ലെന്നാണ് കാൽ നടയാത്രികരുടെ പരാതി.