ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ഒരാൾ മുഖ്യമന്ത്രിയെ അടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
രേഖ ഗുപ്ത എല്ലാ ബുധനാഴ്ചകളിലും സ്വന്തം വസതിയിൽ രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട് .ആക്രമിക്കാൻ ശ്രമിച്ച 35 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഇയാളെ ചോദ്യം ചെയ്യുകയാണ്.സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്.






