Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 2 ( വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന്റെ  ദേവീ വിഗ്രഹ ഘോഷയാത്ര നടന്നു. തുടർന്നു നടന്ന ഭദ്രദീപ പ്രകാശനം സിനിമാനിർമ്മാതാവും സംവിധായകനും നടനുമായ എം ബി പദ്മകുമാർ  നിർവഹിച്ചു.

സെപ്റ്റംബർ 24 (ഇന്ന്) രാവിലെ 5-ന് അഷ്ടദ്രവ്യ ഗണപതിഹോമം നടന്നു.

യജ്ഞ വേദിയിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ലളിതാ സഹസ്രനാമജപം, ദേവീ ഭാഗവത പാരായണം, വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം, പ്രസാദമൂട്ട് എന്നിവ ഉണ്ടാകും.

സെപ്റ്റംബർ 26-ന് വൈകിട്ട് 5-ന് വിദ്യാ ഗോപാല മന്ത്രാർച്ചന. 27-ന്  രാവിലെ 9-ന് നവാക്ഷരീഹോമം. 28-ന് രാവിലെ 9-ന് നവഗ്രഹ പൂജ, വൈകിട്ട് 5-ന് മാതൃ പൂജ, 29-ന് രാവിലെ 10-45 ന് അഷ്ട ലക്ഷ്മീ പൂജ. 11-ന് പാർവ്വതീ പരിണയം, ഉമാ മഹേശ്വര പൂജ. 12-30 ന് തിരുവാതിരകളി,വൈകിട്ട് 5-ന് സർവ്വൈശ്വര്യ പൂജ.

30-ന് രാവിലെ 9-ന് മഹാ മൃത്യുഞ്ജയ ഹോമം. ഒക്ടോബർ 1-ന് രാവിലെ 9-ന് ധാരാ ഹോമം, വൈകിട്ട് 5-ന് കുമാരീ പൂജ. ഒക്ടോബർ 2-ന് രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദ്വീപ വർണ്ണന. 10-30 ന് പാരായണ സമർപ്പണം.

തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, ദീപാരാധനയോടു കൂടി നവാഹ യജ്ഞം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപേക്ഷ ക്ഷണിച്ചു

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാര്‍ക്കിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0468-2319740            ...

ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം- അഡ്വ. പി. സതീദേവി

ആലപ്പുഴ : സർക്കാരിൻ്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകളെ കൃത്യമായ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവന്ന് തൊഴിലെടുക്കുന്ന സ്ത്രീകളായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള വനിത കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -