Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് നിന്ന്...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർ അപകടം : മണിയൻ പിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം : നടൻ മണിയൻപിള്ള രാജുവിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായ കേസിൽ നടനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു .കാർ വേഗത...

പൊതു പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാൻ ഉന്നതതലസമിതി : കെ രാധാകൃഷ്ണൻ‍ ചെയർമാൻ

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയുമായുള്ള വിവാദങ്ങൾ നിലനിൽക്കെ സുതാര്യവും സു​ഗമവുമായി പൊതുപരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്....
- Advertisment -

Most Popular

- Advertisement -