കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാത്രി 11.30ന് ആയിരുന്നു മരണം.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര്യ സംവിധായകനായി .മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്‌ത ചില സിനിമകളാണ് .
2022ൽ റിലീസ് ചെയ്ത ആനന്ദം പരമാനന്ദമാണ് അവസാന ചിത്രം.സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ.ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.നടൻ സിദ്ദിഖ് അമ്മാവനാണ് .