Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല അയ്യപ്പ...

ശബരിമല അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ വിതരണം തുടങ്ങി

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്.

തുടർന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ഭക്തർക്ക് ലോക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരിൽ നിന്നും തെരെഞ്ഞെടുത്തവർക്കാണ് വിഷു പുലരിയിൽ ലോക്കറ്റ് കൈമാറിയത്.

രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ്ണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടുപോത്തിന്റെ കുത്തേറ്റ ഝാര്‍ഖണ്ട് സ്വദേശി മരിച്ചു

കൊച്ചി : കാട്ടുപോത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് മലക്കപ്പാറയില്‍ വെച്ച് സഞ്ജയിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും...

കുട്ടികളുടെ  ഫുട്ബോൾ മാച്ച്

തിരുവല്ല : തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്ക്കൂൾ  ബി.സോൺ തലത്തിലുള്ള കുട്ടികളുടെ  ഫുട്ബോൾ മാച്ച് നടന്നു. 19 വയസ്സിനും  14 വയസ്സിനും  താഴെയുള്ള...
- Advertisment -

Most Popular

- Advertisement -