മലപ്പുറം : മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ നായ കടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തെരുവു നായ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. അമ്മയുടെ തോളിൽ കിടന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണു നായ ആദ്യം ചാടി കടിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരെയും ഓടിനടന്ന് കടിച്ചുപരിക്കേൽപ്പിച്ചു.നായയുടെ കടിയേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
