Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഡോ. കെ....

ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു

ചെങ്ങന്നൂർ: ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു . പുറമെ മുറിവുകൾ  ഇല്ലാതെ ഉമിനീർ ഗ്രന്ഥിയിലെ കല്ലുകൾ, ബ്ലോക്കുകൾ എന്നിവ ചികിത്സിച്ചു  ഭേദമാക്കുന്ന സൈലെൻഡോസ്കോപ്പി സെന്ററിന്റെയും, ഉറക്ക തടസ്സവും കൂർക്കം വലിയും കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കായുള്ള സ്നോറിങ് & സ്ലീപ് ഡിസോർഡർ ക്ലിനിക്, അലർജി & ആസ്ത്മ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ  പി. എം. സെബാസ്റ്റ്യൻ നിർവഹിച്ചു.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള രോഗനിർണ്ണയവും പരിശോധനയുമാണ് പുതിയ ഇ.എൻ.ടി ക്ലിനിക്കുകളിൽ ഉണ്ടാവുക എന്ന് ആശുപത്രി  മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പ്രസ്താവിച്ചു. ദക്ഷിണ കേരളത്തിലെ ആദ്യത്തെ സൈലെൻഡോസ്കോപ്പി സെന്റർ  ആണ് കെ. എം. സി. ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ  അറസ്റ്റിൽ

ആലപ്പുഴ: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചേർത്തല എക്സൈസ്  അരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികളെ  അറസ്റ്റ് ചെയ്തു. സ്ക്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വില്പനക്കായി  സൂക്ഷിച്ചു വച്ച 2000...

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -