ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ(92) വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം. എഐസിസിയിൽ പൊതുദർശനമുണ്ടാകും .അനുശോചനം രേഖപ്പെടുത്തുവാൻ രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേരും.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. രാഷ്‌ട്രപതി, പ്രധാനമന്ത്രി,പ്രതിപക്ഷനേതാവ് തുടങ്ങി നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.