ബെംഗളൂരു : ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിന്റെ മേധാവിയായ ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും.നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി ജനുവരി 14ന് കഴിയുന്നതിനാലാണ് മാറ്റം. ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു.14 ന് അദ്ദേഹം ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കും.2 വർഷത്തേക്കാണ് നിയമനം. വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്നും രാജ്യത്തെ സേവിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും ഡോ. വി. നാരായണൻ പറഞ്ഞു.