അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു.തീരസംരക്ഷണ സേനയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 14 പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.ഇന്ത്യൻ അതിർത്തിക്കകത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തിവരികയായിരുന്നു.