കാബൂൾ : വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ട് .റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത് .തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒരു മണിയോടെ മസാർ-ഇ-ഷെരീഫിൽ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു .രക്ഷാപ്രവര്‍ത്തനം തുടരുകയായതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.






