തിരുവല്ല : ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഏക്യുമെനിക്കൽ സംഗം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്തയെ സന്ദർശിച്ചു ചർച്ച നടത്തി. ആഗോള കത്തോലിക്കാ സഭയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു 9 അംഗ സംഘത്തിന്റെ സന്ദർശനം.
പുലാത്തിനിൽ എത്തിയ സംഘത്തെ മെത്രാപ്പൊലീത്തയും സഭാ സെക്രട്ടറി റവ. എബി. ടി മാമ്മൻ, മെത്രാപ്പൊലിത്തൻ സെക്രട്ടറി റവ. കെ. ഇ. ഗീവർഗീസ് എന്നിവരും ചേർന്നു സ്വീകരിച്ചു.
സഭകളുടെ എക്യൂമെനിക്കൽ ബന്ധം ഉൾപ്പെടെ വിഷയങ്ങളിൽ മെത്രാപ്പൊലിത്തയുമായി അവർ ആശയ വിനിമയം നടത്തി. ഫാ. ഹൈസിംതെ ദേസ്റ്റിവ്ല്ലേ ( വത്തിക്കാൻ) സാമൂവേലെ ബിഗ്നോട്ടി( ഇറ്റലി ), ഗൈസെപ്പേ കാസ്റ്റല്ലി( വത്തിക്കാൻ), മിഗുൽ ദേഷ്യർഡിൻസ്( ഫ്രാൻസ് ), റിയൻ മുൾദൂൺ,( ന്യൂയോർക്ക് ), യാൻ നോവനിക്, (യു. കെ ), മറിയൂസ് പീയ്ക്,( ഫ്രാൻസ് ). ജിജിമോൻ പുതുവീട്ടിൽ( യു. കെ ), റഫയേൽ വാഖുസ് യിമേനെസ് ( സ്പെയിൻ ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.