കോഴിക്കോട് : അടപ്പ് തൊണ്ടയിൽകുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞുമരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നതായും പിതാവ് പറയുന്നു.
രണ്ടു വർഷം മുൻപ് 14 ദിവസം പ്രായമുള്ള ആദ്യത്തെ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. പിതാവിന്റെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.